Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Next Season

ഐ​​എ​​സ്എ​​ൽ: 2026-27 സീ​​സ​​ണ്‍ സെ​​പ്റ്റം​​ബ​​ർ ഒ​​ന്നു മു​​ത​​ൽ ഏ​​പ്രി​​ൽ 11 വ​​രെ

ബം​​ഗ​​ളൂ​​രു: ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് (ഐ​​എ​​സ്എ​​ൽ) 2026-27 സീ​​സ​​ണ്‍ സെ​​പ്റ്റം​​ബ​​ർ ഒ​​ന്നു മു​​ത​​ൽ ഏ​​പ്രി​​ൽ 11 വ​​രെ ന​​ട​​ക്കും. ഓ​​ൾ ഇ​​ന്ത്യ ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ന്‍റെ (എ​​ഐ​​എ​​ഫ്എ​​ഫ്) താ​​ൽ​​ക്കാ​​ലി​​ക ക​​ല​​ണ്ട​​ർ പ്ര​​കാ​​ര​​മാ​​ണ് ഷെ​​ഡ്യൂ​​ൾ. ഫെ​​ഡ​​റേ​​ഷ​​ൻ ക​​പ്പ് ഏ​​പ്രി​​ൽ 20 മു​​ത​​ൽ മെ​​യ് 10 വ​​രെ​​യും ന​​ട​​ക്കും.

താ​​ൽ​​ക്കാ​​ലി​​ക ക​​ല​​ണ്ട​​ർ അ​​നു​​സ​​രി​​ച്ച് ഈ ​​വ​​ർ​​ഷം വെ​​ട്ടി​​ച്ചു​​രു​​ക്കി​​യ ഐ​​എ​​സ്എ​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ ഏ​​ഴ് മാ​​സ​​ത്തെ പൂ​​ർ​​ണ സീ​​സ​​ണി​​ലേ​​ക്ക് മ​​ട​​ങ്ങി​​യെ​​ത്തും.
പു​​രു​​ഷ ഫു​​ട്ബോ​​ളി​​ലെ രാ​​ജ്യ​​ത്തെ ര​​ണ്ടാം ലെ​​വ​​ലാ​​യ ഇ​​ന്ത്യ​​ൻ ഫു​​ട്ബോ​​ൾ ലീ​​ഗ് (ഐ​​എ​​ഫ്എ​​ൽ) ഒ​​ക്ടോ​​ബ​​ർ ഒ​​ന്പ​​ത് മു​​ത​​ൽ മാ​​ർ​​ച്ച് 14 വ​​രെ ന​​ട​​ക്കും.

ഇ​​ന്ത്യ​​ൻ വ​​നി​​താ ലീ​​ഗ് (ഐ​​ഡ​​ബ്ല്യു​​എ​​ൽ) സെ​​പ്റ്റം​​ബ​​ർ മൂ​​ന്ന് മു​​ത​​ൽ ജ​​നു​​വ​​രി 24 വ​​രെ​​യും ന​​ട​​ക്കും. എ​​ക്സി​​ക്യൂ​​ട്ടീ​​വ് ക​​മ്മി​​റ്റി​​യു​​ടെ അം​​ഗീ​​കാ​​ര​​ത്തോ​​ടെ ഷെ​​ഡ്യൂ​​ളി​​ന് അ​​ന്തി​​മ തീ​​രു​​മാ​​ന​​മാ​​കും.

ഐ ​​ലീ​​ഗ് 2 മ​​ത്സ​​രം ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​നും ഏ​​പ്രി​​ൽ 11നു​​മി​​ട​​യി​​ലാ​​ണ് ഷെ​​ഡ്യൂ​​ൾ ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. അ​​തേ​​സ​​മ​​യം മൂ​​ന്നാം ഡി​​വി​​ഷ​​ൻ പു​​രു​​ഷ ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ൾ ഓ​​ഗ​​സ്റ്റ് 15 മു​​ത​​ൽ ന​​വം​​ബ​​ർ ഏ​​ഴ് വ​​രെ ന​​ട​​ക്കും.

ജൂ​​ലൈ 11 മു​​ത​​ൽ ഓ​​ഗ​​സ്റ്റ് 20 വ​​രെ ഡ്യൂ​​റ​​ണ്ട് ക​​പ്പ്. ഇ​​ന്ത്യ​​ൻ വ​​നി​​താ ലീ​​ഗ് 2 (ഐ​​ഡ​​ബ്ല്യു​​എ​​ൽ) ജൂ​​ലൈ ഒ​​ന്പ​​ത് മു​​ത​​ൽ ഓ​​ഗ​​സ്റ്റ് 22 വ​​രെ ന​​ട​​ക്കും.

സ​​ന്തോ​​ഷ് ട്രോ​​ഫി​​ക്കാ​​യു​​ള്ള ദേ​​ശീ​​യ ഫു​​ട്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് അ​​ടു​​ത്ത വ​​ർ​​ഷം ന​​വം​​ബ​​ർ 19 മു​​ത​​ൽ ജ​​നു​​വ​​രി 17 വ​​രെ ന​​ട​​ത്തും.

ഈ ​​സീ​​സ​​ണി​​ലെ ഐ​​എ​​സ്എ​​ൽ സിം​​ഗി​​ൾ ലെ​​ഗ് റൗ​​ണ്ട് റോ​​ബി​​ൻ ഫോ​​ർ​​മാ​​റ്റി​​ലാ​​ണ് ന​​ട​​ന്ന​​ത്. ആ​​കെ 91 മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ന്നു.

മോ​​ഹ​​ൻ ബ​​ഗാ​​ൻ സൂ​​പ്പ​​ർ ജ​​യ​​ന്‍റി​​നെ മ​​റി​​ക​​ട​​ന്ന് ഈ​​സ്റ്റ് ബം​​ഗാ​​ൾ എ​​ഫ്സി ഐ​​എ​​സ്എ​​ൽ ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യി ചാ​​ന്പ്യന്മാരായി.

Latest News

Corehub Up